പാലക്കാട്ടു നിന്ന് ജവാൻ റമ്മിന്റെ ഉൽപാദനം ഉടൻ തുടങ്ങും. പൊതുമേഖല സ്ഥാപനമായ പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറസീൽ നിർമ്മാണ ഉദ്ഘാടനം ജൂലായ് 7 ന് നടക്കും. ജവാൻ റം ഉൽപാദിപ്പിക്കാൻ ബെവ്കോ നേരത്തെ തീരുമാനമെടുത്തിരുന്നു.
വർഷങ്ങൾ നീണ്ട നടപടികൾക്കു ശേഷമാണ് മലബാർ ഡിസ്റ്റിലറിസീലെ ജവാന് പച്ചകൊടി കണ്ടത്. മേനോൻപാറയിൽ നിന്ന് ഉൽപാദിച്ചു സംസ്ഥാനമൊട്ടുക്കെ വിതരണത്തിനു തയ്യാറാക്കും. ബ്ലെൻഡിങ് ആന്‍റ് ബോട്ട്ലിങ് പ്ലാന്റാണ് ഇവിടെ ഒരുക്കുന്നത്.
കുടിവെള്ളത്തിന്റെ പ്രശ്നമുണ്ടാകില്ലെന്നാണ് എംഎൽഎയുടെ പക്ഷം. ആവശ്യമായ വെള്ളം ടാങ്കറുകളിൽ എത്തിക്കും. ഭൂഗർഭജലം ഉപയോഗിക്കില്ല. മലബാർ സിമന്‍റ്സിലെ അധിക ജലം ഇങ്ങേട്ടെത്തിക്കുമെന്നും എ.പ്രഭാകരൻ.
2018 ഒക്ടോബറിലാണ് ചിറ്റൂരിനടുത്തെ മേനോൻപാറയിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസിന് എക്സൈസ് വകുപ്പ് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇവിടെ ജവാൻ ബ്രാൻഡ് ഉല്പാദിപ്പിക്കണമെന്നും ബെവ്കോ എംഡി 2022 ൽ ശുപാർശ ചെയ്തിരുന്നു. അതേസമയം എലപ്പുള്ളിയിലെ സ്വകാര്യ ബ്രൂവറി മുന്നിൽ കണ്ടാണ് നടപടിക്കു വേഗത വന്നതെന്ന ആരോപണം എ പ്രഭാകരൻ എംഎല്‍എ തള്ളി