വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികൾ തടയണമെന്നാവശ്യപ്പെട്ട് വെറ്ററിനറി സർവകലാശാല മുൻ ഡീൻ സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കുകയും ചെയ്തു.
നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണായക വിധി.