മെഡിക്കൽ കോളജുകളിലെ ചികിൽസാ പ്രതിസന്ധിയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. ആരോഗ്യ കേരളം വെന്‍റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവും പിഴവ് തിരുത്താൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രി വീണാ ജോർജ് തുടരരുത് എന്ന് കെ.പി.സി.സി പ്രസിഡന്‍റും പറഞ്ഞു. സ്വന്തം കുടുംബത്തിന്‍റെ ആരോഗ്യത്തിനപ്പുറം മറ്റൊന്നിലും വീണ ജോർജിന് താൽപര്യമില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ഇടത് അനുകൂല സംഘടനാ അംഗമായ ഡോക്ടർ ഹാരിസിന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദുരവസ്ഥ തുറന്ന് പറയേണ്ടി വന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ്. എട്ട് മാസം കൂടി കഴിഞ്ഞാൽ ദുരിതത്തിന് അറുതിയാവുമെന്ന് കെ.സി.വേണുഗോപാൽ എം.പി.ആരോഗ്യ മന്ത്രി അനാരോഗ്യ മന്ത്രിയായെന്ന് ഷാഫി പറമ്പിൽ എം.പി.ആലപ്പുഴ മെഡിക്കൽ കോളജിന് മുന്നിലെ പ്രതിഷേധം കൊടിക്കുന്നിൽ സുരേഷ് എം.പിയും, മഞ്ചേരി മെഡിക്കൽ കോളജിന് മുന്നിലെ സമരം എ.പി.അനിൽകുമാർ എം.എൽ.എയും,
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. മാനന്തവാടിയിലും, കോന്നി മെഡിക്കൽ കോളജിലേക്കുള്ള കോൺഗ്രസ് മാർച്ചിലെ സംഘർഷം മുതിർന്ന നേതാക്കൾ ഇടപെട്ട് തടഞ്ഞു. ആരോഗ്യ കേരളം വെൻ്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ്.
ബി.ജെ.പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കുള്ള മാർച്ചിൽ പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു.കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രവർത്തകരുടെ നേതൃത്വത്തിലും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പ്രതിഷേധവുമായെത്തി.