തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണങ്ങള്‍ ക്ഷാമത്തെപ്പറ്റി ഡോ സി എച്ച് ഹാരീസിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സമിതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ആരുമില്ല . സമൂഹമാധ്യമങ്ങളില്‍ ഡോ ഹാരീസ് നടത്തിയ പോസ്റ്റും മാധ്യമങ്ങളില്‍ നല്‍കിയ പ്രതികരണങ്ങളും കണക്കിലെടുത്താണ് പരിശോധനക്ക് വിദഗ്ധസമിതിക്ക് രൂപം നല്‍കിയത്.
Also Read: ഡോ.ഹാരിസിന്‍റെ പരസ്യപ്രതികരണം; ആരോഗ്യവകുപ്പിനേറ്റ ഓര്‍ക്കാപ്പുറത്തുള്ള അടി
ആലപ്പൂഴ മെഡിക്കല്‍ കോളജ് പ്രസിന്‍സിപ്പാള്‍ ഡോ ബി പത്മകുമാര്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് റ്റി കെ ജയകുമാര്‍ , ആലപ്പുഴ മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ എസ് ഗോമതി, കോട്ടയം യൂറളജി വിഭാഗം മേധാവി ഡോ രാജീവന്‍ അമ്പലത്തറക്കല്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.
ഏഴുമാസംമുമ്പ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമത്തേക്കുറിച്ച് അറിയിച്ചിരുന്നെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെഡിക്കല്‍ കോളജ് യൂറോളജി മേധാവി ഡോ ഹാരിസ് വെളിപ്പെടുത്തിയത്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്നും ഇതിന്‍റെ പേരില്‍ അടിയന്തര ശസ്ത്രക്രിയകള്‍ പോലും പ്രതിസന്ധിയിലാണെന്നും പലവട്ടം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നാണ് ഡോ ഹാരിസ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു. ഇതില്‍ ലജ്ജയും നിരാശയുമെന്ന് ഡോ. ഹാരിസ് കുറിച്ചു. കോളജ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചെന്നും ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല. പിരിച്ചുവിട്ടോട്ടെയെന്നും ഡോക്ടറുടെ വൈകാരിക കുറിപ്പിലുണ്ടായിരുന്നു.