സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നുപിടിക്കുന്നു. ഈ മാസം മാത്രം എലിപ്പനി ബാധിച്ച് മരിച്ചത് 11 പേരാണ്. കാസര്‍കോട് രണ്ടുപേര്‍ ഡെങ്കിപനി ബാധിച്ചും മരിച്ചു.
ഇടവിട്ടുള്ള മഴ ശക്തമായതോടെയാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിയത്. ഈ മാസം മാത്രം 1210 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് കോഴിക്കോട് ആണ്. 182 പേര്‍. 154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് കോഴിക്കോട് ഡിഎംഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനിയോടൊപ്പം പേശിവേദന, തലവേദന,കടുത്തക്ഷീണം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. കഴിഞ്ഞമാസം 1307 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. എട്ടുപേര്‍ക്ക് മരിക്കുകയും ചെയ്തു. ഈ മാസം241 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. കഴിഞ്ഞമാസം രോഗം ബാധിച്ചവരുടെ എണ്ണം 200 ആണ്. കഴിഞ്ഞമാസം 11 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. മലിനജലവുമായി ബന്ധപ്പെടുന്നവരുടെ രോഗപ്രതിരോധത്തിന് ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യവകുപ്പ് വിതരണം ചെയ്യുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു.