എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം

എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം

കണ്ണൂരില്‍ രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളുടെ കുട്ടിയ്ക്കാണ് പേവിഷബാധ. അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ് കുട്ടി. പയ്യാമ്പലത്ത് വെച്ച് കടിയേറ്റയുടന്‍ കുട്ടി പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിരുന്നു. എന്നാല്‍ മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷം ബാധിക്കാന്‍ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. 

അതിനിടെ കണ്ണൂര്‍ നഗരത്തില്‍ തെരുവുനായകളുടെ വിളയാട്ടം തുടരുന്നു. ഇന്ന് മാത്രം 19 പേര്‍ക്ക് കടിയേറ്റു. പ്രശ്നം ഗുരുതരമായതോടെ നായ്ക്കളെ പിടികൂടാന്‍ തുടങ്ങി. അതിനിടെ തോട്ടടയില്‍ കുറുനരിയുടെ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു

ENGLISH SUMMARY:

A five-year-old boy in Kannur has been diagnosed with rabies, two weeks after being bitten by a stray dog. Despite receiving the anti-rabies vaccine promptly after the bite, the child developed symptoms and is currently on ventilator support in a critical condition. Hospital authorities have expressed serious concern over the situation, raising questions about the efficacy of the treatment or possible delays in response.