ഒഞ്ചിയം പഞ്ചായത്തിലെ ആശാ വർക്കർമാരുടെ ഓണറേറിയം 2500 രൂപയായി ഉയർത്താനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം സംസ്ഥാന സർക്കാർ തടഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
യുഡിഎഫ്-ആർഎംപി സഖ്യം ഭരിക്കുന്ന ഒഞ്ചിയം പഞ്ചായത്ത് കഴിഞ്ഞ ദിവസം ആശാ വർക്കർമാർക്ക് അധിക ഓണറേറിയം നൽകുന്നതിനായി 5,10,000 രൂപ അനുവദിച്ചിരുന്നു. ഈ തീരുമാനമാണ് തടഞ്ഞിരിക്കുന്നത്. വിഷയത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾക്കായി ഓംബുഡ്‌സ്മാന്‍റെ പരിഗണനയ്ക്ക് അയക്കുകയാണെന്ന് അഡീഷണൽ സെക്രട്ടറി അറിയിച്ചു.