തൃശൂർ–പാലക്കാട് ദേശീയപാതയിലും വൻ ഗതാഗത കുരുക്ക്. സർവീസ് റോഡ് തകർന്നതാണ് കാരണം. ക്ഷമ പരീക്ഷിക്കുന്ന യാത്രയാണിത്. തൃശൂർ കല്ലിടുക്ക് ദേശീയപാതയിലെ കുരുക്ക് . യാത്രക്കാർക്ക് രക്ഷയില്ലാത്ത ദുരിതം. വിമാനതാവളത്തിൽ എത്തേണ്ടവർ. ആശുപത്രിയിൽ ഡോക്ടറെ കാണാൻ ബുക് ചെയ്തവർ. ഗുരുവായൂരിൽ ചോറൂണിന് പോകുന്നവർ...... സമയം നഷ്ടപ്പെട്ട് യാത്രക്കാർ സഹികെട്ട് NHAയോട് ചോദിക്കുന്നു . എന്ന് തീരും ഈ ദുരിതം.
അടിപ്പാത വരണം. സംശയമില്ല. പക്ഷേ, അടിപ്പാതയ്ക്കായി മെയിൻ റോഡ് പൊളിക്കുമ്പോൾ സർവീസ് റോഡ് നല്ലതു വേണ്ടേ. പാലക്കാട് നിന്ന് തൃശൂർ വഴി എറണാകുളം പോകുന്നവർ ദേശീയപാത ഒഴിവാക്കേണ്ട അവസ്ഥയാണ്. അടിപ്പാത നിർമാണം വേഗത്തിൽ നടക്കുന്നുമില്ല.