ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മകന്റെ ഭാര്യാസഹോദരി ലിവിയയാണ് പിടിയിലായത്. ദുബായിയില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ലിവിയയെ നാളെ കേരളത്തില്‍ എത്തിക്കും.
2023 ഫെബ്രുവരി 27നായിരുന്നു സംഭവം. വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മരുമകളുടെ സഹോദരി കാലടി മറ്റൂർ വരയിലാൻ ലിവിയയെ പൊലീസ് പ്രതിചേർത്തിരുന്നു. ദുബായിയിലുള്ള ലിവിയയെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം നേരത്തെ തുടങ്ങിയിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായ ഒന്നാംപ്രതി നാരായണദാസ് റിമാന്‍ഡിലാണ്. ഷീലയെ കുടുക്കിയതാണെന്നു പ്രതി അന്വേഷണസംഘത്തോടു സമ്മതിച്ചു.
Read Also: ഇറ്റലിക്ക് പോയി രക്ഷപ്പെടേണ്ട; അമ്മായിയമ്മയെ മരുമകളും സഹോദരിയും കുടുക്കി; വന്‍ ട്വിസ്റ്റ്
കേസിൽ ഷീലയുടെ മകൻ സംഗീതിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. സംഗീതിനോടു ചോദ്യംചെയ്യലിനു ഹാജരാകാൻ പലവട്ടം നിർദേശം നൽകിയെങ്കിലും എത്തിയിരുന്നില്ല.