കോഴിക്കോട് തീരത്ത് തീപിടിച്ച കപ്പല്‍ കടലില്‍ ചരിയുന്നു. കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുന്നു. കപ്പലിലെ 157 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളെന്ന് റിപ്പോര്‍ട്ട്. കപ്പലിന്‍റെ രക്ഷാപ്രവര്‍ത്തനത്തിന് കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്നറുകള്‍ തടസമാണ്. കപ്പലിലെ തീ അണയ്ക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലില്‍ നിന്ന് ശക്തമായി വെള്ളവും ഫോമും പമ്പ് ചെയ്യുന്നുണ്ട്. ഏഴുകപ്പലുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. കപ്പല്‍ അപകടം വിലയിരുത്താന്‍ ഉന്നതതലയോഗചേരും. മാരിടൈം റെസ്ക്യു കോഡിനേഷന്‍ സെന്‍റര്‍ ചര്‍ച്ച ചെയ്യും. നാവികസേന, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Read Also: കപ്പല്‍ അപകടം; 18 നാവികരെ മംഗളൂരുവിലെത്തിച്ചു; നാലുപേരെ കണ്ടെത്താനായില്ല
കടലില്‍ വീണ കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. വാന്‍ ഹയി കമ്പനിയുടെ ആളുകള്‍ കപ്പലിന് അടുത്തെത്തും. കടലില്‍വച്ചുതന്നെ കണ്ടെയ്നറുകള്‍ എടുക്കാനാണ് ശ്രമം. തെക്കുകിഴക്കന്‍ ഭാഗത്തേക്ക് ഒഴുകി നടക്കുന്ന കണ്ടെയ്നറുകള്‍ തൃശൂര്‍, എറണാകുളം ജില്ലയുടെ തീരത്ത് അടിയാന്‍ സാധ്യതയെന്ന് കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ പി.കെ. അരുണ്‍കുമാര്‍ പറഞ്ഞു
കപ്പൽ അപകടത്തിൽ പരുക്കേറ്റ് മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് രാസവസ്തുക്കളിൽ നിന്നും പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. ഐസിയുവിൽ തുടരുന്ന ചൈന, ഇന്തോനേഷ്യൻ പൗരന്മാരിൽ ഒരാൾക്കാണ് പൊള്ളലേറ്റത്. ഏത് രാസവസ്തുവാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യക്കാരന് 35 ശതമാനം പൊള്ളലുമാണ് ഏറ്റിരിക്കുന്നത്. ഇവരൊഴികെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് നാലുപേരുടെ നില തൃപ്തികരമാണ്. അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി കരയിൽ എത്തിച്ച ക്യാപ്റ്റൻ ഉൾപ്പെടെ 12 പേരെ മംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ വൈകാതെ സ്വദേശങ്ങളിലേക്ക് അയയ്ക്കും.