fire-tvm-pmg

തിരുവനന്തപുരത്ത് പിഎംജിയിലെ സ്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. താഴത്തെ നിലയിലെ തീ നിയന്ത്രണവിധേയമായിട്ടുണ്ട്. അതേസമയം മുകളിലെ നിലയില്‍ ഇപ്പോഴും തീ പടരുന്നു. ഒട്ടേറെ വാഹനങ്ങള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കുറച്ച് വാഹനങ്ങള്‍ ഷോറൂമിന് പുറത്തേയ്ക്ക് മാറ്റി. 10 യൂണിറ്റ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

ENGLISH SUMMARY:

Fire breaks out at a scooter showroom near PMG, Thiruvananthapuram. Vehicles gutted in blaze; fire partially under control. 10 fire force units continue efforts to douse flames.