This handout satellite image taken by Planet Labs PBC on September 11, 2026 shows a general view of an infrastructure site after it was damaged by fire southeast of Medina along the general route of Saudi Arabia's East-West pipeline (Petroline). Attacks by Yemen's Iran-backed Houthis are hurting Saudi Arabia's oil industry and risk dragging it back to full-scale war -- something it seems desperate to avoid. Saudi jets carried out dozens of airstrikes in response, a reminder of the Yemen war when tens of thousands of strikes from the Saudi-led coalition hammered Houthi-held areas until a ceasefire in 2022. (Photo by Handout / Planet Labs / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / (C) 2026 PLANET LABS PBC" - HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

This handout satellite image taken by Planet Labs PBC on September 11, 2026 shows a general view of an infrastructure site after it was damaged by fire southeast of Medina along the general route of Saudi Arabia's East-West pipeline (Petroline). Attacks by Yemen's Iran-backed Houthis are hurting Saudi Arabia's oil industry and risk dragging it back to full-scale war -- something it seems desperate to avoid. Saudi jets carried out dozens of airstrikes in response, a reminder of the Yemen war when tens of thousands of strikes from the Saudi-led coalition hammered Houthi-held areas until a ceasefire in 2022. (Photo by Handout / Planet Labs / AFP)

  • കിഴക്കു–പടിഞ്ഞാറന്‍ പൈപ്പ് ലൈനാണ് ഇറാഖില്‍ നിന്നുള്ള ഡ്രോണുകളാല്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് പൈപ്പ്‌‌ ലൈന്‍ താല്‍ക്കാലികമായി അടച്ചിട്ടു. റിയാദ്, മദിന മേഖലകളിലെ പൈപ്പ്‌‌ ലൈനുകള്‍ക്ക് വലിയ തകരാറുണ്ടായി

സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനുനേരെ ഡ്രോണ്‍ ആക്രമണം. കിഴക്കു–പടിഞ്ഞാറന്‍ പൈപ്പ്ലൈനാണ് ഇറാഖില്‍ നിന്നുള്ള ഡ്രോണുകളാല്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് പൈപ്പ്‌‌ലൈന്‍ താല്‍ക്കാലികമായി അടച്ചിട്ടു. റിയാദ്, മദിന മേഖലകളിലെ പൈപ്പ്‌‌ലൈനുകള്‍ക്ക് വലിയ തകരാറുണ്ടായി. ഇറാന്‍ പിന്തുണയുള്ള സായുധസേന ഇറാഖില്‍ നിന്ന് ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. പൈപ്പ്‌‌‌ ലൈന്‍ അടച്ചിട്ടത് ആഗോള എണ്ണവിതരണത്തെ ബാധിക്കും. ആക്രമണത്തെ അപലപിച്ച ഇറാഖ് ഇറാനുമായുള്ള ഷലാംചെ അതിര്‍ത്തി അടച്ചു. Also Read: 9/11 ഭീകരാക്രമണത്തിലെ 'The Falling Man'; ഇന്നും അജ്ഞാതമായി തുടരുന്ന മാനുഷീക മുഖം!

 

 

വ്യാഴാഴ്ച രാവിലെ റിയാദ്, മദീന മേഖലകളിലാണ് പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. ഇത് വൻ തീപിടുത്തത്തിനും നാശനഷ്ടങ്ങൾക്കും കാരണമായതായി സൗദി സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി ഒഴിവാക്കാൻ സൗദി ആശ്രയിച്ചിരുന്നത് ഈ പൈപ്പ്‌ലൈനെയാണ്. പ്രതിദിനം 7 ദശലക്ഷം ബാരൽ ശേഷിയുള്ള ഈ പൈപ്പ്‌ലൈൻ സൗദി അറേബ്യയ്ക്ക് കുറുകെ ചെങ്കടലിലെ കയറ്റുമതി ടെർമിനലുകളിലേക്കാണ് എത്തുന്നത്.

ആക്രമണത്തെ തുടർന്ന് പൈപ്പ്‌ലൈൻ സുരക്ഷിതമാക്കാനും നാശനഷ്ടങ്ങൾ വിലയിരുത്താനും അടിയന്തര സേനയെ വിന്യോഗിച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. അതേസമയം, തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ നിന്ന് ആക്രമണങ്ങൾ തടയാൻ ഇറാഖ് സർക്കാരിന് സമയം നൽകുന്നതിന്റെ ഭാഗമായി സൗദി തൽക്കാലം തിരിച്ചടികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മിഡിൽ ഈസ്റ്റില്‍ സംഘർഷങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഈ ആഴ്ച എണ്ണവില മാസങ്ങൾക്ക് ശേഷം ആദ്യമായി ബാരലിന് 100 ഡോളർ കടന്നു. എണ്ണവില 8 ശതമാനത്തിലധികമാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ അനുകൂല തീവ്രവാദികൾ സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യെമനിലെ ഹൂതി തീവ്രവാദികൾ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 70-ലധികം ആളുകൾക്ക് പരിക്കേറ്റതായി സൗദി സർക്കാർ അറിയിച്ചു. ചെങ്കടലിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ബാബ് എൽ-മന്ദബ് കടലിടുക്കിലൂടെയുള്ള സൗദിയുടെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുന്നതിനായി ഹൂതികൾ കഴിഞ്ഞ ജൂലൈയിൽ സമുദ്ര ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY:

Saudi Arabia’s major oil pipeline has come under a drone attack. The East–West Pipeline was targeted by drones launched from Iraq. Following the attack, the pipeline was temporarily shut down. Pipelines in the Riyadh and Medina regions suffered significant damage. Reports indicate that Iran-backed armed groups carried out the attack from Iraq. The shutdown of the pipeline is expected to affect global oil supplies. Iraq condemned the attack and closed the Shalamcheh border crossing with Iran.