തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ഇടത് കണ്ണിന് പകരം വലത് കണ്ണില്‍ ചികില്‍സ നടത്തിയ ഡോക്ടറുടെ കൈപ്പിഴയില്‍ മറ്റൊരു സ്ത്രീയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. അസിസ്റ്റന്‍റ് പ്രഫസര്‍ എസ്.എസ്.സുജീഷിനെതിരെയാണ് തച്ചോട്ട് കാവ് സ്വദേശിനി സരോജത്തിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കിയത്. കാഴ്പപരിമിതി മറികടക്കാനുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായില്ലെന്ന് മാത്രമല്ല ഒട്ടും കാണാനാവാത്ത സ്ഥിതിയിലാക്കിയെന്നും ആക്ഷേപം.
ചൊവ്വാഴ്ച രാവിലെയായിരുന്നു സരോജത്തിന്‍റെ വലതു കണ്ണിലെ ശസ്ത്രക്രിയ. കാഴ്ചക്കുറവ് പരിഹരിക്കാന്‍ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ വലത് കണ്ണ് പൂര്‍ണമായും ഇരുള്‍മൂടിയെന്നാണ് ആക്ഷേപം. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനായില്ലെന്ന് ഡോക്ചര്‍ സുജീഷ് നേരിട്ടെത്തി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
സരോജത്തിനൊപ്പം ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ രോഗികളും ആശുപത്രി വിട്ടു. സാവധാനം കാഴ്ച കിട്ടുമെന്ന് വിശ്വസിപ്പിച്ച് സരോജത്തെ വാര്‍ഡില്‍ തുടരാന്‍ ഡോക്ടര്‍മര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സരോജത്തെ ചികില്‍സിച്ച ഡോക്ഠര്‍ സുജീഷാണ് ബീമാപള്ളി സ്വദേശിനി ബീവി അസൂറയുടെ ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ് വലത് കണ്ണിനെടുത്തത്. വീഴ്ച തെളിഞ്ഞതിന് പിന്നാലെ ഡോക്ടര്‍ സസ്പെന്‍ഷനിലായി. ഇതിന് പിന്നാലെയാണ് സരോജത്തിന്‍റെ ശസ്ത്രക്രിയ നടത്തിയതിലും ഡോക്ടര്‍ക്ക് വീഴ്ചയുണ്ടെന്ന് തെളിഞ്ഞത്.