കേരളത്തിലെ അതിവേഗ–അര്‍ധഅതിവേഗ പാതയെന്ന സ്വപ്നം ഉടന്‍ യാഥാര്‍ഥ്യമായേക്കില്ല. സില്‍വര്‍ ലൈന് പകരം ഇ ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി കേന്ദ്രം പരിഗണിക്കുമോ എന്നതില്‍ മുഖ്യമന്ത്രി – റയില്‍വേ മന്ത്രി കൂടിക്കാഴ്ക്ക് ശേഷവും അവ്യക്തത തുടരുകയാണ്. ഇ ശ്രീധരന്‍ സമര്‍പ്പിച്ച സ്റ്റാന്‍ഡേഡ് ഗേജിലുളള പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയേക്കില്ല.
കേരളത്തില്‍ മൂന്നും നാലും പാത യഥാര്‍ഥ്യമാക്കുന്നതിലാണ് ശ്രദ്ധയെന്ന് കേന്ദ്രം അറിയിച്ചതായി സൂചന. ഇത് ഏറെക്കുറെ വ്യക്തമാക്കുന്നതാണ് കേന്ദ്ര റയില്‍വേ മന്ത്രിയുടെ പ്രതികരണവും . റയില്‍വേ മന്ത്രാലയം ഇ. ശ്രീധരന്‍റെ പദ്ധതി പരിശോധിച്ചാലും അംഗീകരിക്കാന്‍ സാധ്യത കുറവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു