അടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു. അമിതവേഗവും കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതുമാണ് അപകടകാരണമെന്നാണ് സംശയം. നിരന്തരം അപകടം നടക്കുന്ന മേഖയിലാണ് ഇന്നും അപകടം സംഭവിച്ചിരിക്കുന്നത്.
ആറുപേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഗതാഗതം സ്തംഭിച്ച അവസ്ഥയായിരുന്നു, ഫയര്‍ഫോഴ്സെത്തി മറിഞ്ഞുകിടന്ന ലോറി റോഡില്‍ നിന്നും മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പന്തളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. അമിതവേഗവും കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതുമാകാം അപകടകാരണമെന്ന് പൊലീസും ഫയര്‍ഫോഴ്സും വിലയിരുത്തുന്നു. ലോറി ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.