തദ്ദേശ പോരിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ഗ്രാമപഞ്ചായത്ത് ഫലങ്ങള്‍ എട്ടേകാലോടെ വന്നു തുടങ്ങും. ആദ്യ മണിക്കൂറില്‍ തന്നെ മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ട്രെന്‍ഡുകളും വ്യക്തമാകും. പിന്നാലെ ബ്ളോക്ക്, ജില്ലാ ഫലങ്ങളും വരും.
941 ഗ്രാമപഞ്ചായത്തുകള്‍, 86 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍, 152 ബ്ളോക്ക്, 14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവ ആരു ഭരിക്കും എന്ന് തീരുമാനിക്കാന്‍ 73.69 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വലിയ അനിഷ്ടസംഭവങ്ങളോ സംഘര്‍ഷമോ ഇല്ലാതെയാണ് പ്രചാരണവും വോട്ടെടുപ്പും പൂര്‍ത്തിയായത്.
പോളിങ് ശതമാനം കുറഞ്ഞത് എന്തെന്ന ചോദ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ പരിശോധിച്ചു വരികയാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയുള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.