Liberia-flagged container vessel, MSC ELSA 3, tilt of its ship soon after departing Vizhinjam port and 38 miles from Kochi, on Saturday. (ANI Photo)

Liberia-flagged container vessel, MSC ELSA 3, tilt of its ship soon after departing Vizhinjam port and 38 miles from Kochi, on Saturday. (ANI Photo)

  • സഹായം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക്
  • ആയിരം രൂപയും ആറുകിലോ അരിയും വീതം നല്‍കും
  • ഉത്തരവിറക്കി സര്‍ക്കാര്‍

അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട് ലൈബീരിയന്‍ ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആയിരം രൂപയും ആറുകിലോ അരിയും വീതമാണ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് സഹായം. ഇതിനായി 10 കോടി 55 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. 

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകകപ്പലായ എംഎന്‍സി എല്‍സ –3 അറബിക്കടലില്‍ മുങ്ങിയത്.  കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു. കപ്പലിലുണ്ടായിരുന്നവരെയെല്ലാം സുരക്ഷിതമായി കരയില്‍ എത്തിച്ചിരുന്നു. 

കപ്പല്‍ മുങ്ങിയതോടെ മല്‍സ്യത്തൊഴിലാളികളുെട ഉപജീവനം വഴിമുട്ടിയിരുന്നു. കടലില്‍ എണ്ണയും കെമിക്കലും കലര്‍ന്നിട്ടുണ്ടെന്നും മീന്‍ കഴിക്കാന്‍ പാടില്ലെന്നും വ്യാപക പ്രചാരണമുണ്ടായതോടെ മീന്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞു. ഇതിനൊപ്പം കാലവര്‍ഷത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകുക കൂടി ചെയ്തതോടെ ദുരിതം ഇരട്ടിയായിരുന്നു. 

ENGLISH SUMMARY:

Following the sinking of Liberian cargo ship MNC LS-3 in the Arabian Sea, Kerala government announces relief for affected fishermen in four coastal districts. Each family to receive ₹1,000 and 6 kg of rice; ₹10.55 crore allocated.