കൊച്ചി വളപ്പ് ബീച്ചില്‍ നീന്താനിറങ്ങിയ യെമന്‍ പൗരന്മാരെ കടലില്‍ കാണാതായി. കോയമ്പത്തൂര്‍ രത്തിനം കോളജിലെ വിദ്യാര്‍ഥികളാണ്. ഒന്‍പതുപേരാണ് നീന്താനിറങ്ങിയത്. ഇവരില്‍ അബ്ദുല്‍ സലാം (21), ജബ്രാന്‍ ഖലീല്‍ (22) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. കടലില്‍ കോസ്റ്റല്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
കോയമ്പത്തൂരില്‍ നിന്നും വാടകയ്ക്ക് കാര്‍ എടുത്താണ് വിദ്യാര്‍ഥികള്‍ കൊച്ചിയിലേക്ക് എത്തിയത്. യെമന്‍ പൗരന്‍മാരും ഒരു സുഡാന്‍ പൗരനുമാണ് സംഘത്തിലുണ്ടായിരുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാഷ വശമില്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് കാര്യം മനസിലായില്ലെന്നാണ് കരുതുന്നത്.