Donated kidneys, corneas, and liver - 1

TOPICS COVERED

കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ റീൽസെടുക്കുന്നതിനിടെ, കാൽ വഴുതി മലയിടുക്കിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷാണ് (27) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. ഉത്സവങ്ങളിൽ ശിങ്കാരിമേളം കൊട്ടുന്ന കലാകാരനാണ് സജീഷ്. 

വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന കൂട്ടുകാരുടെ റീൽസെടുക്കാനാണ് സജീഷ് പാറപ്പുറത്ത് കയറിയത്. അവിടെ നിന്ന് കാൽ വഴുതി കരിങ്കല്ലിൽ തലയിടിച്ച് വീഴുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ സജീഷിനെ സുഹൃത്തുക്കൾ ചേർന്ന് അടിവാരത്തിന് സമീപത്തെത്തിച്ചു. 

തുടർന്ന് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ആംബുലൻസിലാണ് നെന്മാറ കുംടുബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചു. ശാലിനിയാണ് ഭാര്യ. ആദിഷ്, അവിനിഷ് എന്നിവർ മക്കളാണ്. അച്ഛൻ: ചന്ദ്രൻ. അമ്മ: മീനാക്ഷി. 

ENGLISH SUMMARY:

Youth Dies While Filming Reels at Vellarimedu Waterfall