വിഴിഞ്ഞത്ത് നിന്നും കാണാതെയായ രണ്ടു വള്ളങ്ങളില്‍ ഒന്ന് സുരക്ഷിതം. റോബിന്‍സണിന്‍റെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ നാലുപേരെയാണ് കന്യാകുമാരിയില്‍ നിന്നും കണ്ടെത്തിയത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് മടങ്ങാനാവാതെ കഴിയുകയായിരുന്ന ഇവരുടെ അടുത്തേക്ക് തീര സംരക്ഷണ സേന ഡീസലുമായി തിരിച്ചു. ഒരു വള്ളവും അഞ്ച് മല്‍സ്യത്തൊഴിലാളികളെയും ഇനിയും കണ്ടെത്താനുണ്ട്.
അതേസമയം, തിരച്ചിലിനായി ഹെലികോപ്ടര്‍ വേണമെന്നും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ചെറുവള്ളങ്ങളില്‍ തിരച്ചില്‍ പ്രായോഗികമല്ലെന്നും കാണാതായ മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ശക്തമായ തിരയില്‍പ്പെട്ടതോടെയാണ് വിഴിഞ്ഞത്ത് നിന്നും കടലിലിറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് തീരത്തേക്ക് അടുക്കാനാവാതെ വന്നത്.