മുഖ്യമന്ത്രി പിണറായി വിജയനെ ഇതിഹാസമായി അവതരിപ്പിക്കുന്ന 'പിണറായി ദ ലെജൻഡ് ' ഡോക്യുമെന്‍ററി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്‍ കമല്‍ഹാസന്‍ പ്രകാശനം ചെയ്തു. താന്‍ പാര്‍ട്ടിയുടെ ഉല്‍പന്നമാണെനനും സ്വന്തം കഴിവിലൂടെ വളര്‍ന്നുവന്നയാളല്ലെന്നും ഡോക്യുമെന്‍ററിയുടെ പ്രദര്‍ശം കണ്ട ശേഷം പിണറായി വിജയന്‍ പറഞ്ഞു. തനിക്കെതിരാ ആക്രണമങ്ങള്‍ വ്യക്തിപരമല്ലെന്നനും ആക്രമണം പാര്‍ട്ടിക്കും മുന്നണിക്കുമെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി എസിനും നായനാർക്കും ഉമ്മൻ ചാണ്ടിക്കും കരുണാകരനും ഇ എം എസിനും സാധിക്കാത്ത തുടർഭരണം നേടിയെടുത്ത ചരിത്ര പുരുഷനായാണ് പിണറായി വിജയനെ അവതരിപ്പിക്കുന്നത്. പിണറായി വിജയന്‍റെ രാഷ്ട്രീയ വിജയവും ഭരണനേട്ടങ്ങവും പാടിപുകഴ്ത്തുന്നതാണ് ഡോക്യുമെന്‍ററി . ഡോക്യൂമെന്‍റി പ്രദര്‍ശനം കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി കണ്ടത് . ഡോക്യമെന്‍ററിയുടെ പേരില്‍ എന്തെല്ലാം പഴിയാണ് കേള്‍ക്കേണ്ടി വരികയെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. ജനങ്ങള്‍ ഭരണത്തിന്‍റെ സ്വാദ് ശരിയായ രീതിയില്‍ ആസ്വദിക്കുന്നുവെന്നും ഡോക്യുമെന്‍ററിയില്‍ പറഞ്ഞത് തെന്നും മുഖ്യമന്ത്രിയുടെ പ്രശംസ.
പിണറായിയേ പോലെ ഒരു നേതാവ് ഏറെക്കാലം വാഴണമെന്നും കരുതരും വികസനവും ഒരു പോലെയെന്നും കമല്‍ഹാസന്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചു ചാണ്ടി ഉമ്മൻ സ്യകാര്യ ചാനലിന് നൽകിയ അഭിമുഖവും ഡോക്യുമെൻ്ററിയിൽ ഉൾപ്പടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ 15 ലക്ഷ്യം രൂപമുടക്കിയാണ് ഡോക്യുമെന്‍ററി നിര്‍മിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വേദിയില്‍ കേക്ക് മുറിച്ചു.