കേരളത്തിലെ രാഷ്ട്രീയ പ്രമുഖരുടെ  ഫേസ്ബുക്ക് ഫോളോവേഴ്സിൻ്റെ എണ്ണത്തെപ്പറ്റി കൗതുകകരമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരളം ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. 1881322 ഫോളോവേഴ്സുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് ഫോളോവേഴ്സില്‍ ഒന്നാമത് നിൽക്കുമ്പോൾ 1844358 എന്ന കണക്കുമായി ബി.ജെ.പി മന്ത്രി സുരേഷ് ഗോപിയാണ് തൊട്ടു പിന്നിലെന്ന് അദ്ദേഹം കുറിച്ചു. 

'1753845 എന്ന ഒട്ടും മോശമല്ലാത്ത കണക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മൂന്നാമത്. പിന്നെ പത്തു ലക്ഷത്തിന്  മുകളിൽ രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും മാത്രമേയുള്ളൂ.  പ്രമുഖരിൽ പത്തു ലക്ഷത്തിന് മുകളിൽ മറ്റാരും കാണാൻ സാദ്ധ്യതയില്ല. കൂടുതൽ പരിശോധിക്കേണ്ടിയിരിക്കുന്നു.

രാജീവ് ചന്ദ്രശേഖർ - 18 ലക്ഷം ( 1881322 )

സുരേഷ് ഗോപി - 18 ലക്ഷം ( 1844358 )

പിണറായി - 17 ലക്ഷം (1753845)

ഡോ: ശശി തരൂർ -1734575

ചെന്നിത്തല - 12 ലക്ഷം

ഷാഫി പറമ്പിൽ - 12 ലക്ഷം

കെ.കെ. ശൈലജ ടീച്ചർ - 917000

പി.എ. മുഹമ്മദ് റിയാസ് - 876000

പി.കെ.കുഞ്ഞാലിക്കുട്ടി -8,06 ,000

രാഹുൽ മാങ്കുട്ടത്തിൽ - 670000

കെ സുരേന്ദ്രൻ - 6,00 , 000

വി.ഡി. സതീശൻ -528 000

എം.ബി. രാജേഷ് - 471000

പി.വി. അൻവർ - 4,59,000

എം.സ്വരാജ് - 461000

എ.എ. റഹിം - 413000

സന്ദീപ് വാര്യർ - 405000

കെ. സുധാകരൻ - 347000

വി. ശിവൻകുട്ടി - 340000

ചിന്താ ജെറോം - 301000

എൻ.കെ. പ്രേമചന്ദ്രൻ - 262000

ജി. സുധാകരൻ - 2, 49, 000

കെ.മുരളീധരൻ - 2, 34, 000

സന്ദീപ് വചസ്പതി - 225000

പി.സി. വിഷ്ണുനാഥ് - 220000

കെ.ബി ഗണേഷ് കുമാർ - 212000

കെ.എം. ഷാജി - 209000

വി.എസ്. സുനിൽകുമാർ - 193000

പി.കെ. ശ്രീമതി - 178000

സയ്ദ് സാദിഖ് അലി ഷിഹാബ് തങ്ങൾ -17300 എം.വി.ഗോവിന്ദൻ മാസ്റ്റർ - 155000

കെ .എൻ . ബാലഗോപാൽ - 141000

സണ്ണി ജോസഫ്- 65000

ബിനോയ് വിശ്വം - 30,000

സി. ദിവാകരൻ - 19,000

ഫെയ്സ്ബുക്ക് ഫോളോവേഴ്സിൻ്റെ എണ്ണമെന്നത് ഒരേ സമയം ഒരു നേതാവിൻ്റെ ജനപ്രീതിയുടെയും സോഷ്യൽ മീഡിയ ഇടപെടലിൻ്റെയും അളവു കോലാണ്. ഇതു രണ്ടും ശക്തമാകുമ്പോൾ എണ്ണം കൂടും. സുരേഷ് ഗോപിയ്ക്ക് സിനിമാ ഫാൻബേസ് ഉള്ളത് വലിയ കാരണമാണ്. രാജീവ് ചന്ദ്രശേഖറുടെ സോഷ്യൽ മീഡിയ ടീം വളരെ ആക്ടീവാണ് എന്നു മനസ്സിലാക്കാം. മാത്രമല്ല അദ്ദേഹം കേന്ദ്രമന്ത്രിയുമായിരുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനാൽ സ്ഥിരമായ വിസിബിലിറ്റിയുണ്ട്. 

ഡോ. തരൂരിൻ്റെ ആഗോള പ്രതിച്ഛായ പ്രധാനം. മൂന്നു പേർക്കും വർദ്ധിച്ച ജനപ്രീതിയുമുണ്ട്. എന്നാൽ രമേശ് ചെന്നിത്തലയെ സംബന്ധിച്ച് ജനപ്രീതി മാത്രമായിരിക്കണം അദ്ദേഹത്തെ ശക്തമായ ഫോളോവേഴ്സ് ബേസിൽ എത്തിച്ചിരിക്കുക. എങ്കിൽ അത് വലിയ നേട്ടമാണ്.

കെ.കെ. ശൈലജ , റിയാസ് , കുഞ്ഞാലിക്കുട്ടി അടങ്ങുന്ന രണ്ടാം നിരയുടെ പ്രാദേശിക സ്വാധീനം ശക്തമാണ്.

ശൈലജ ടീച്ചറിന് കൊവിഡ് കാലത്ത് കൈവന്ന പ്രത്യേക ജനപ്രീതിയുമുണ്ട്. പി. വി. അൻവറിനെ സംബന്ധിച്ചും പ്രാദേശിക സ്വാധീനം പ്രധാന പങ്കു വഹിക്കുന്നു. പിന്നെ വരുന്നവർ ചാനൽ ചർച്ചകളിൽ സജ്ജീവമായത് ഒരു കാരണമാകാം.അവരുടെ സോഷ്യൽ  മീഡിയ ആക്ടിവിസവും യൂത്ത് കണക്ടും മറ്റൊരു കാരണമാണ്.

മാങ്കൂട്ടത്തിൽ , സ്വരാജ് , റഹിം, സന്ദീപ് വാര്യർ , സന്ദീപ് വചസ്പതി തുടങ്ങിയവർ ഈ വിഭാഗത്തിൽപ്പെടുന്നു. ഈ കാരണങ്ങളും ഒപ്പം വർദ്ധിച്ച ജനപ്രീതിയുമാകാം  ഷാഫി പറമ്പിലിനെ ഇവർക്കെല്ലാം മുന്നിൽ എത്തിച്ചിരിക്കുക. കെ. സുരേന്ദ്രനെ സംബന്ധിച്ച് സോഷ്യൽ മീഡിയ സ്ട്രാറ്റജി പ്രധാന പങ്കു വഹിക്കുന്നു എന്നു മനസ്സിലാക്കാം. വി.എസ് . സുനിൽ കുമാറിനെപ്പോലെ ഒന്നോ രണ്ടോ പേരൊഴികെ ഭൂരിപക്ഷം സിപിഐ നേതാക്കളും  എല്ലാ കാര്യങ്ങളിലും വളരെ പിന്നിലാണെന്ന് ചിന്തിക്കേണ്ടി വരും. പലരെയും ഞാൻ വിട്ടു പോയിട്ടുണ്ടാകാം.

അതുകൊണ്ടു തന്നെ സ്ഥാനങ്ങളിൽ നേരിയ മാറ്റവും വരാം. എങ്കിലും  ഈ വിശകലനം തെറ്റാകുന്നില്ല. നേതാക്കൾ കൂടുതൽ ജനപ്രിയരാകാൻ അവർ കൂടുതൽ ആത്മാർത്ഥതയുള്ളവരും നിസ്വാർത്ഥമതികളും ആകാൻ ശ്രമിക്കട്ടെ'.– പ്രശാന്ത് വാസുദേവ് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Malayala Manorama Online News covers an intriguing analysis of Kerala's political leaders' Facebook follower counts, revealed by former Kerala Tourism Deputy Director Prashanth Vasudev. The post highlights Rajeev Chandrasekhar leading with over 1.8 million followers, followed closely by Suresh Gopi and Chief Minister Pinarayi Vijayan, offering insights into their social media presence and public appeal.