12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 40 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. മഴ വില്‍പനയെ ബാധിച്ചതായി വ്യപാരികള്‍. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. അതിന്‍റെ തിരക്കൊന്നും ലോട്ടറി കടകളില്‍ കാണാനില്ല. ആ നിരാശ വ്യാപാരികളുടെ വാക്കുകളിലും പ്രകടമാണ്.
മഴ കനത്ത് പെയ്യുന്നത് തുടരുമ്പോള്‍ അവസാന മണിക്കൂറുകളില്‍ വില്‍പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. 45 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. അതില്‍ 43 ലക്ഷത്തോളം ടിക്കറ്റുകള്‍ വിപണിയിലെത്തിയതായി ലോട്ടറി വകുപ്പ് അറിയിക്കുന്നു.
ഇത്തവണയും പാലക്കാടന്‍ ടിക്കറ്റുകള്‍ക്ക് തന്നെയാണ് ഡിമാന്‍ഡ് കൂടുതല്‍. 9 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റു. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 12 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ ആറ് പരമ്പകള്‍ക്കും ഓരോ കോടി വീതം രണ്ടാം സമ്മാനവും നല്‍കും.