പി.വി. അന്‍വറിന്‍റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയും മുന്നണിനേതൃത്വവും മറുപടി പറയുമെന്നു ആര്യാടന്‍ ഷൗക്കത്ത്. വിമര്‍ശനങ്ങളും ആരോപണങ്ങളും അദ്ഭുതപ്പെടുത്തി. അൻവർ അടുത്ത സുഹൃത്തും ബന്ധുവുമാണ്. നിലമ്പൂരിന്റെ 9 വർഷത്തെ വികസന മുരടിപ്പിന് അൻവർ ഉത്തരവാദിയല്ല. സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് അൻവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷൗക്കത്ത് മനോരമ ന്യൂസിനോടു പറഞ്ഞു. 

Read Also: ഷൗക്കത്തിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്തി; നിലമ്പൂരില്‍ ഇടഞ്ഞ് പിവി അന്‍വര്‍



പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നിലപാട്  എടുക്കില്ലെന്ന് പൂർണ വിശ്വാസമുണ്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ് മനോരമ ന്യൂസിനോട് പറഞ്ഞു. താൽക്കാലികമായുണ്ടായ വികാരത്തിൽ പ്രതികരിച്ചതാണ്. പി വി അൻവറിന് മനസ് തനിക്കറിയാം. ഉറക്കം എഴുന്നേറ്റാൽ അനിഷ്ടമൊക്കെ മാറുമെന്നും അബ്ദുല്‍ വഹാബ് എം.പി. പറഞ്ഞു. 

അതേസമയം, നിലമ്പൂരില്‍ സ്ഥാനാർഥിയെ നിര്‍ത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരിക്കുകയാണ്.  തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ജില്ലാ വൈസ് പ്രസിഡന്‍റ് വിനോദ് സി. മേനോൻ  മനോരമ ന്യൂസിനോട് പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനോടുള്ള എതിര്‍പ്പല്ല കാരണമെന്നും വിനോദ് സി. മേനോൻ പറഞ്ഞു. 

ENGLISH SUMMARY:

The party and leadership will respond to Anwar's allegations: Shoukath