കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി ഡോ. വർഗീസ് ചക്കാലക്കൽ സ്ഥാനമേറ്റു. മെത്രാൻമാരും വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖർ ആശംസകളറിയിച്ചു.
ഏപ്രിൽ 12നാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നിയമിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം നടന്നത്. കോഴിക്കോട് സെന്‍റ് ജോസഫ് പള്ളിയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇന്ത്യയിലെ അപ്പസ്തോലിക്ക് ന്യൂൺ ഷോ ലിയാഡോ പോൾ ജിറെല്ലി മുഖ്യ കാർമ്മികത്വം വഹിച്ചു.
മലങ്കര കത്തോലിക്ക സഭ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് ബാവാ വചന പ്രഘോഷണം നടത്തി. കത്തോലിക്ക സഭയിലെ വിവിധ രൂപതകളിൽ നിന്നുള്ള മെത്രാൻമാരും വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖർ ആശംസകളറിയച്ചു