സംസ്ഥാനത്ത് കോവിഡ് ബാധിരുടെ എണ്ണമുയരുന്നു. ഏപ്രില്‍ വരെ നൂറില്‍ താഴെ നിന്ന കോവിഡ് ബാധിതരുടെ എണ്ണം മേയ് മാസത്തില്‍ 273 ആയി ഉയര്‍ന്നു. രോഗലക്ഷണമുളളവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി.
ചെറിയ തോതിലാണെങ്കിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്
കോട്ടയത്താണ്. 82 പേര്‍ക്കാണ് രോഗബാധ. തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം ഉണ്ടായതിനു പിന്നാലെയാണ് കേരളത്തിലും രോഗബാധിതരുടെ എണ്ണമുയരുന്നത്. ഗര്‍ഭിണികള്‍, ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ തുടങ്ങി അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ രോഗപരിശോധന നടത്തുന്നത്. ഇനി മുതല്‍ ജലദോഷം, തൊണ്ട വേദന , ചുമ , ശ്വാസതടസം തുടങ്ങിയ ലക്ഷങ്ങളുമായി ചികില്‍സ തേടുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധമാക്കി. ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശമുണ്ട്.