എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ പോസ്റ്റില്‍ ബൈക്കിടിച്ച് മരണം. ബൈക്ക് യാത്രക്കാരന്‍ അരൂക്കുറ്റി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്. പോസ്റ്റില്‍ തട്ടി മറ്റൊരു ബൈക്ക് യാത്രികനും പരുക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ അപകടത്തിന് കാരണം അനാസ്ഥയെന്ന് നാട്ടുകാര്‍ ആരോപിച്ചു. പുലർച്ചെ മൂന്നുമണിയോടെയാണ് പോസ്റ്റ് നിലത്തു വീഴുന്നത്. ഈ സമയം ഇവിടെ എത്തിയ പോലീസ് റോഡിന് കുറുകെ നിന്ന് പോസ്റ്റ് മാറ്റിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.