സംസ്ഥാനത്തെ ദേശീയപാതകളുടെ ശോചനീയാവസ്ഥയിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. റോഡുകളുടെ തകർച്ചയിൽ കേരളത്തിന് സന്തോഷമില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ അടിയന്തരമായി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ NHAI-യോട് നിർദ്ദേശിച്ചു. ഈ മാസം 22-നാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ഹൈക്കോടതി വിമർശനത്തിന് പിന്നാലെ, ദേശീയപാതകളിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തുമെന്ന് NHAI വ്യക്തമാക്കി. "തെറ്റായ കാര്യങ്ങൾ സംഭവിച്ചു, മറുപടി നൽകാൻ കൂടുതൽ സമയം വേണം," എന്ന് അതോറിറ്റി കോടതിയെ അറിയിച്ചു. തകർച്ചയ്ക്ക് കാരണക്കാരായ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയതായും NHAI വ്യക്തമാക്കി.