ആലുവ മൂഴിക്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മ സന്ധ്യയുടെയും അച്ഛൻ സുഭാഷിന്റെയും ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
പ്രശനങ്ങൾക്ക് കാരണം കുടുംബ വഴക്ക് ആണെങ്കിലും കുട്ടിയെ കൊലപ്പെടുത്താൻ ഉണ്ടായ സാഹചര്യമാണ് പ്രധാനമായി കണ്ടത്തേണ്ടത്. അമ്മ സന്ധ്യയെ ചോദ്യം ചെയ്‌തെങ്കിലും കൊലപ്പെടുത്താൻ ഉണ്ടായ കാരണം വ്യക്തമല്ല. കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സന്ധ്യയെ റിമാൻഡ് ചെയ്തു.
തിരുവാണിയൂർ ശാന്തിതീരത്ത് പ്രിയപ്പെട്ടവരുടെ അന്ത്യചുംബനവും ഏറ്റ് കല്യാണി മടങ്ങി. നാട്ടുകാരും ബന്ധുക്കളും കല്യാണിയുടെ കൂട്ടുകാരും അന്ത്യാഞ്ജലിയർപ്പിച്ചു. വീട്ടിൽ കല്യാണിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അവളെ അറിയുന്നവരും, അറിയാത്തവരും വിതുമ്പി . ഒന്നര മണിക്കൂർ വീട്ടിൽ പൊതു ദർശനം. തുടർന്ന് സംസ്കാരം നടത്തി.