ആശമാര്‍ക്ക് രണ്ട് മാസമായി ഓണറേറിയം നല്‍കാത്തത് ആരോഗ്യ വകുപ്പിന്‍റെ വീഴ്ച കാരണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് ധനമന്ത്രി. ഓണറേറിയം അനുവദിക്കുന്നതിനുള്ള ഫയലുകള്‍ ധനവകുപ്പിലെത്താത്തതാണ് വൈകുന്നതിന് കാരണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഓണറേറിയം നല്‍കുന്നതിന് ഫണ്ട് പ്രശ്നമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശമാര്‍ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോള്‍ നിലവിലെ ഓണറേറിയം പോലും രണ്ട് മാസമായി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ആശമാര്‍ ചെയ്ത ജോലിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന മാസാന്ത്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ച് ഓണറേറിയം അനുവദിക്കുന്നതിനുള്ള ഫയല്‍ ധനവകുപ്പിലേക്ക് എത്തിക്കേണ്ടത് ആരോഗ്യ വകുപ്പാണ്. അത് നടന്നില്ലെന്നാണ് മന്ത്രി പറയുന്നത്.
അതായത് ആരോഗ്യവകുപ്പാണ് ഓണറേറിയം വൈകുന്നതിന്‍റെ കാരണക്കാര്‍ എന്ന് സംസ്ഥാനത്തിന്‍റെ ധനമന്ത്രി തന്നെ പറയുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇനി ഇതിന് മറുപടി പറയേണ്ടത്.