ആലുവയിൽ മൂന്നര വയസുകാരി കല്യാണിയെ പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ സന്ധ്യ നേരത്തെയും കുഞ്ഞുങ്ങളെ ആക്രമിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് സുഭാഷ്. രണ്ട് മാസം മുന്‍പ് കുട്ടികളെ വീട്ടില്‍ നിന്ന് കൊണ്ടുപോയ സന്ധ്യ അവരുടെ വീട്ടില്‍വെച്ച് ആക്രമിച്ചു. സന്ധ്യക്ക് മാനസിക പ്രശ്നമുണ്ടോ എന്നറിയാന്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നുവെന്ന് സുഭാഷ്. ഭര്‍തൃവീട്ടില്‍ സന്ധ്യയ്ക്ക് പീഡനമെന്ന ആരോപണം തെറ്റെന്നും സുഭാഷ് മനോരമ ന്യൂസിനോട് പറഞ്ഞു.സന്ധ്യയുടെ വീട്ടില്‍ വച്ച് കുഞ്ഞിന് എന്തോ സംഭവിച്ചെന്ന് സുഭാഷ് ആരോപിച്ചു. സന്ധ്യയുടെ അമ്മയേയും ചേച്ചിയേയും സംശയമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് സുഭാഷ് പറഞ്ഞു.
ഭര്‍തൃവീട്ടിലെ പ്രശ്നങ്ങള്‍ കാരണം സന്ധ്യയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് അമ്മ അല്ലി ആരോപിച്ചു. ദേഷ്യം വന്നാല്‍ കുട്ടിയെ അടിക്കും. പൊലീസിനെ വിളിച്ചത് സന്ധ്യയുടെ ഭര്‍ത്താവിന്‍റെ വീട്ടുകാരാണ്. സന്ധ്യക്ക് പെട്ടെന്ന് ദേഷ്യം വരും. അപ്പോള്‍ നെഞ്ചത്തടിക്കും . വലിയ മാനസിക പ്രശ്നമൊന്നും സന്ധ്യയ്ക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും അമ്മ പറഞ്ഞു
സന്ധ്യയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് അമ്മാവന്‍ സുഗതനും ആവര്‍ത്തിച്ചു . ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനവും മര്‍ദനവും നേരിട്ടതായി സന്ധ്യ അമ്മയോട് പറഞ്ഞിട്ടുണ്ടെന്നും സുഗതന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇന്നലെ വൈകീട്ട് നാലുമണിയോടെ കാണാതായ കുഞ്ഞിൻറെ മൃതദേഹം അർധരാത്രി 2.20ഓടെ ചാലക്കുടിപ്പുഴയിലെ മൂഴിക്കുളം പാലത്തിന് താഴെ നിന്നാണ് കിട്ടിയത്. കുടുംബപ്രശ്നങ്ങൾ മൂലമുള്ള മാനസിക സമ്മർദമാണ് കുഞ്ഞിനെ പുഴയിലേയ്ക്ക് എറിയാൻ കാരണമെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സന്ധ്യയുടെ മാനസീക ആരോഗ്യനില പരിശോധിക്കും. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കല്യാണിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും.