പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കയറി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതില്‍ കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാറിനെ സംരക്ഷിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതില്‍ അന്വേഷണമുണ്ടാവില്ല. ആന ചരിഞ്ഞ കേസില്‍ വനംവകുപ്പ് സ്റ്റേഷനിലെത്തിച്ച ആളുകളെ ഇറക്കിക്കൊണ്ട് പോയതിലും വനംവകുപ്പ് കേസ് എടുക്കില്ല.
എംഎല്‍എയ്ക്കെതിരെ റേഞ്ച് ഓഫിസര്‍ പൊലീസില്‍ നല്‍കിയ പരാതിയിലും തുടര്‍നടപടിക്ക് പരിമിതിയുണ്ട്. വനംവകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ച വിമര്‍ശനത്തിനോട് പൂര്‍ണമായും യോജിക്കുന്നുവെന്നും പിഴവുണ്ടെങ്കില്‍ തിരുത്തുമെന്നും വനംമന്ത്രി മനോരമ ന്യൂസിനോട്.
ENGLISH SUMMARY:
Forest Minister A.K. Saseendran has defended Konni MLA K.U. Jenish Kumar, who allegedly entered the Pathanamthitta Padam Forest Station and threatened forest department officials. No investigation will be conducted into the reported intimidation. The forest department will also not file a case against those who removed individuals brought to the station in connection with an elephant death case.