leela-found-2

വയനാട് മാനന്തവാടിയിൽ വനമേഖലയ്ക്ക് സമീപം കാണാതായ വയോധികയെ കണ്ടെത്തി. 77കാരിയായ ലീലയെ ഇന്ന് രാവിലെ 9.30 ഓടെ  മണിയൻ കുന്ന് വനമേഖലയിൽ നിന്നാണ്  കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായ ലീലയെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്താനായത്. അമ്മയെ കണ്ടപ്പോള്‍ പൊട്ടിക്കരയുന്ന മകന്റെ ദൃശ്യങ്ങളും കാണാം.

മറവിരോഗം ഉണ്ടായിരുന്ന ലീല വനത്തിലൂടെ സഞ്ചരിക്കുന്നത് വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇന്നലെ വിറക് ശേഖരിക്കാൻ പോയവർ നൽകിയ സൂചനകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലാണ് ഇവരെ കണ്ടെത്താൻ കഴിഞ്ഞത്. വന്യമൃഗ ശല്യം ഉള്ള മേഖലയിൽ ലീല കാണാതായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എസ്ഒജി അംഗങ്ങൾ, പൊലീസ് ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ വ്യാപക തിരച്ചിലാണ് നടത്തിയത്. 

ENGLISH SUMMARY:

A 77-year-old woman who went missing near the forest area in Mananthavady, Wayanad, was found today. Leela was located around 9:30 AM in the Maniyan Kunnu forest region. She had been missing since Monday evening and was found after three days.