സംസ്ഥാന സർക്കാരിന്‍റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒറ്റപ്പാലത്തു വിറ്റ ടിക്കറ്റിന്. ഒരു കോടി രൂപ ലഭിച്ച ഭാഗ്യവാനെ ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വിവരങ്ങൾ തൽക്കാലം പുറത്തു വിട്ടിട്ടില്ല.
ഒറ്റപ്പാലം തൃശൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഡ്രൈവർക്കാണു സമ്മാനമെന്നാണു വിവരം. ഇയാളുടെ അഭ്യർഥന പരിഗണിച്ചാണ് തൽക്കാലം രഹസ്യസ്വഭാവം സൂക്ഷിക്കുന്നതെന്ന് ഏജൻസി അറിയിച്ചു. PK-782442 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം. നഗരത്തിലെ വി.രാജൻ ലോട്ടറി ഏജൻസി കഴിഞ്ഞദിവസം രാവിലെ നേരിട്ടു വിറ്റ ടിക്കറ്റാണിത്.
നാല് മാസം മുൻപും ഇതേ ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.