കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തിൽ പൂർണ വൈകല്യം സംഭവിച്ചാൽ ഒരു കോടി രൂപയുംയും ഭാഗീക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കും.

കെ.എസ്.ആര്‍.ടി.സിയിലെ 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇതിന് പ്രീമിയം അടയ്ക്കേണ്ടതില്ല.  എസ്.ബി.ഐയും കെ.എസ്.ആര്‍.ടി.സിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജൂൺ നാലു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.

1995 രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടു വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടുമക്കൾക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി  പറഞ്ഞു.

ENGLISH SUMMARY:

Kerala Transport Minister K.B. Ganesh Kumar has announced a ₹1 crore insurance scheme for 22,095 permanent KSRTC employees. The scheme, implemented in collaboration with SBI, requires no premium from employees. In the event of accidental death or total disability, the employee's family will receive ₹1 crore; partial disability will be covered with up to ₹80 lakh. The scheme will be effective from June 4.