വാഴ്ത്തുപാട്ടിനു പിന്നാലെ മുഖ്യമന്ത്രിയെ ലെജന്‍ഡ് ആക്കി ഡോക്യുമെന്‍ററി ഒരുക്കി  സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ . 15 ലക്ഷം രൂപ ചെലവാക്കിയാണ് ദി ലെജന്‍ഡ് എന്ന പേരില്‍  ഡോക്യുമെന്‍ററി നിര്‍മിക്കുന്നത്. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനെന്നാണു  വിശദീകരണം. 

ചെമ്പടയുടെ കാവലാളായി  പിണറായിയെ പാടിപ്പുകഴ്ത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഇതിഹാസമാക്കി ഡോക്യുമെന്‍ററി നിര്‍മിക്കുന്നത്. 15 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. പിണറായി വിജയന്‍റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉള്‍ക്കൊള്ളുന്നതാണ് ഡോകയുമെന്‍ററിയുടെ പ്രമേയം. സിരിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് ഡോക്യുമെന്‍ററി തയ്യാറാക്കുന്നത്. വ്യക്തിപൂജ വിവാദം ആളിക്കത്തിയ കാലത്ത് പുറത്തിറങ്ങിയ അന്നത്തെ വാഴ്ത്തുപാട്ട് വലിയ വിവാദമായിരുന്നു. അസോസിയേഷന്‍ സുവര്‍ണജൂബിലി കെട്ടിടത്തിന്‍റെ ഉദ്ഘാടനവേദിയില്‍ പാടുന്നതിനായിരുന്നു അന്നു ഗാനം ഒരുക്കിയത്. വിവാദങ്ങള്‍ കനത്തപ്പോള്‍  പാട്ടിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു

മുഖ്യമന്ത്രിയുടെ പുകഴ്ത്തലിനു പിന്നാലെയാണ് ഡോക്യുമെന്‍ററി എന്ന ആശയത്തിലേക്ക് അസോസിയേഷന്‍ എത്തിയത്. നിര്‍മാണ ചെലവ് വഹിക്കുന്നത് സംഘടന തന്നെയാണെന്നാണ് അസോസിയേഷന്‍റെ വിശദീകരണം. 

ENGLISH SUMMARY:

Following a praise song, the Secretariat Employees Association is now producing a documentary titled The Legend, portraying the Chief Minister as a legendary figure. The project, costing ₹15 lakh, is said to aim at conveying the government's achievements to the public.