കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ നിലമേലിലാണ് വാഹനാപകമുണ്ടായത്. കാറിലുണ്ടായ ശബരിമല തീര്‍ഥാടകരാണ് മരിച്ചത്.
പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.