കൈക്കൂലി കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ വനം വകുപ്പ് തിരിച്ചെടുത്തു. പാലോട് റെയിഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് സർവീസിൽ തിരിച്ചെടുത്തു കൊണ്ട് വനം വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. വനം മന്ത്രിയുടെ അറിവോടെയാണ് തീരുമാനമെന്ന് ഉത്തരവില്‍പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
ഇരുതലമൂരിയെ കടത്താന്‍ ശ്രമിച്ചവരില്‍ നിന്ന് കൈക്കൂലിവാങ്ങിയ കേസില്‍ സസ്പെന്‍ഷനിലായിരുന്ന പാലോട് റേഞ്ച് ഒാഫീസര്‍ എല്‍.സുധീഷ് കുമാറിനെ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുത്തു. വിജിലന്‍സ് കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വനം വകുപ്പിന്‍റെ വിചിത്രമായ നടപടി. വനം വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ സസ്പെൻഷൻ പിൻവലിക്കാനുള്ള കാരണങ്ങളും പറയുന്നുണ്ട്. വിരമിക്കാൻ ഒരു മാസം മാത്രമുള്ളതിനാൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നു എന്നതാണ് പ്രധാന കാരണമായി പറയുന്നത്.
വനം മന്ത്രിയുടെ അംഗീകാരത്തോടെയാണ് ഉത്തവെന്ന് വനം സെക്രട്ടറി പ്രത്യേകം രേഖപ്പെടുത്തയിട്ടുണ്ട്. ഇതോടെ നടപടിയിലെ രാഷ്ട്രീയ ഇടപെടൽ വ്യക്തമാണ് , ഒപ്പം ഉയർന്ന ഉദ്യോഗസ്ഥർക്കുള്ള അതൃപ്തിയും. സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെ അതേ പോസ്റ്റില്‍ പുനര്‍നിയമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. സര്‍വീസിലേക്ക് തിരിച്ചെടുത്താലും അപ്രധാന തസ്തിതയില്‍ നിയമിക്കുകയാണ് പതിവ്. ഇതിനിടെ അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ സുധീഷ് കുമാറിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. സുധീഷ് കുമാറിനെ സര്‍വീസിലേക്ക് മടക്കിക്കൊണ്ടു വന്നതില്‍ വനം വകുപ്പില്‍ അതൃപ്തി പുകയുകയാണ്.