സംസ്ഥാനത്ത് തനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള മുഖ്യമന്ത്രിമാരുണ്ടായിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍  മനോരമ ന്യൂസിനോട്. മാലിന്യമുക്ത കേരളം എറ്റവും വെല്ലുവിളി നിറഞ്ഞതും , കുടുംബശ്രീ ഏറ്റവും അഭിമാനം നിറഞ്ഞ പദ്ധതിയും ആയിരുന്നു. 35 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് ചീഫ് സെക്രട്ടരി ശാരദാ മുരളീധരന്‍ നാളെ  പടിയിറങ്ങുന്നത്.

ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വി.വേണുവില്‍ നിന്നുമാണ് ശാരദാമുരളീധരന്‍  സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണനിര്‍വണ ചുമതലയേറ്റെടുത്തത്. 90 ബാച്ച് ഐ.എ.എസ്ഉദ്യോഗസ്ഥയായ ചീഫ് സെക്രട്ടറി പടിയിറങ്ങുമ്പോള്‍ മികച്ച മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനു മറുപടിയിങ്ങനെ. ദേശീയപാത വികസനം, വിഴി‍ഞ്ഞം തുറമുഖം     വന്‍കിട പദ്ധതികളുടെ ഫയലുകള്‍ പലതുമെത്തിയെങ്കിലും വെല്ലുവിളിയായതെന്ത് ? മൂന്നര പതിറ്റാണ്ടു നീണ്ട ഔദ്യോഗിക സര്‍വീസിനു ഗുഡ്ബൈ പറയുമ്പോള്‍ ഇനിയെന്തെന്ന ചോദ്യത്തിനും മനോരമ ന്യൂസിനോട് മനസ് തുറന്നു

ENGLISH SUMMARY:

Chief Secretary Sharada Muraleedharan, in an interview with Manorama News, stated that she has never had comfortable experiences with the Chief Ministers of the state. She highlighted that a "Zero Waste Kerala" was the most challenging initiative, while "Kudumbashree" was her pride. Sharada Muraleedharan is set to retire tomorrow after completing 35 years of service.