അരുമ മൃഗങ്ങളുടെ കൗതുക കാഴ്ചകളുമായി മനോരമ റോംസ് ആൻ റാക്സ് പോ സമ്മിറ്റ്. ക്യാറ്റ് ഷോ, ഡോഗ് ഷോ എന്നിവയ്ക്കൊപ്പം വൈകുന്നേരങ്ങളിൽ സംഗീത പരിപാടിയും ഉണ്ടാകും. കാക്കനാട് ജെയിന്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഇന്നുമുതലാണ് പ്രദര്‍ശനം.
നാട്ടിൽ ഉള്ളവരും കടൽ കടന്നെത്തുന്നവരുമായ അരുമ മൃഗങ്ങളെ കാത്തിരിക്കുകയാണ് കൊച്ചി കാക്കനാടുള്ള ജെയിൻ ക്യാംപസ്. ആദ്യദിവസം കേരള ക്യാറ്റ്സ് ഫെഡറേഷൻ അസോസിയേഷന്റെ നേതൃത്വത്തിൽ ചാമ്പ്യൻഷിപ്പ് ക്യാറ്റ് ഷോയും, ക്യനയിൽ ക്ലബ് ഓഫ് കൊച്ചിയുടെ നേതൃത്വത്തിൽ ചാമ്പ്യൻഷിപ്പ് ഡോഗ് ഷോയും ഉണ്ടാകും. രണ്ടുദിവസവും വൈകുന്നേരം അഞ്ചുമണി മുതൽ 10 മണി വരെ പോ പാർട്ടിയും പരിപാടിയിൽ ഉണ്ട്.
പ്രത്യേകം സജ്ജമാക്കിയ എസി പവലിയനിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പരിപാടി. വടക്കൻ അർജൻറീനയിൽ നിന്നുള്ള മക്കാവ്, ആഫ്രിക്കയിൽ നിന്നുള്ള പൈത്തൺ, കോൺ സ്നേക്ക്, ഇഗ്വാന തുടങ്ങിയവയുടെ പ്രത്യേക പ്രദർശനവും ഉണ്ടാകും. 27ന് രാത്രി 8 മണിക്ക് ദീപക് ദേവ് നയിക്കുന്ന സംഗീത നിശയോടെയാകും പോ സമ്മിറ്റ് അവസാനിക്കുക. ക്വിക്ക് കേരള ഡോട്ട് കോമിൽ ടിക്കറ്റ് ലഭിക്കും.