25–ാം വാർഷികത്തോടനുബന്ധിച്ച് രണ്ടു പുതിയ ഹൈ ത്രിൽ റൈഡുകൾ അവതരിപ്പിച്ച് അമ്യൂസ്മെന്റ് പാർക്ക് ശൃംഖല വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ്. 10.5 കോടി രൂപയിലധികം മുതൽമുടക്കോടെ ഫ്രീ സ്റ്റൈലർ, ഡ്രോപ്പ് ലൂപ്പ് എന്നീ രണ്ട് റൈഡുകളാണ് കൊച്ചി വണ്ടർലയിൽ ഒരുക്കിയിരിക്കുന്നത്. ഈ മാസം 20 മുതൽ അടുത്ത ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ഗ്രാൻഡ് ക്രിസ്മസ് സെലിബ്രേഷനും വണ്ടർലയിൽ ആരംഭിക്കും. നൈറ്റ് പാർക്ക് ഫെസ്റ്റിവൽ, ലൈവ് ഷോകൾ ഉൾപ്പെടെ ക്രിസ്മസ് ആഘോഷങ്ങളും കാർണിവലും പാർക്കിൽ ആസ്വദിക്കാം. എറണാകുളം അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ, നടൻ ശ്യാം മോഹൻ, വണ്ടർലയുടെ എക്സിക്യൂട്ടീവ് ചെയർമാനും എംഡിയുമായ അരുൺ കെ ചിറ്റിലപ്പിള്ളി, സി ഒ ഒ ധീരൻ ചൗധരി, കൊച്ചി പാർക്ക് ഹെഡ് കെ.യു.നിതീഷ് എന്നിവർ പുതിയ റൈഡുകളുടെ ലോഞ്ചിൽ പങ്കെടുത്തു.