ബി.ജെ.പിക്കെതിരെ പരസ്യവിമര്‍ശനവുമായി തലേശരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന രാജ്യത്തിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പായിട്ടും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജബല്‍പ്പുരിലും മണിപ്പുരിലും ഇതാണ് സംഭവിക്കുന്നത്. കുരിശിന്‍റെ വഴി നടത്താനാകാത്ത എത്രയോ നഗരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കുരിശിന്‍റെ വഴി പരിപാടിയിലാണ് ആര്‍ച്ച് ബിഷപ്പിന്‍റെ വിമര്‍ശനം.