വയനാട് താഴെമുട്ടില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന് നേരെ യുവാക്കളുടെ ആക്രമണം. ബെംഗളൂരുവില്‍ നിന്ന് വന്ന ബസിന്റെ ചില്ല് മൂന്ന് യുവാക്കള്‍ കല്ലെറിഞ്ഞ് പൊട്ടിച്ചു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം ബസ് ആണെന്ന് ആരോപിച്ചാണ് ആക്രമണം. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അന്‍ഷിദ്, ഫെബിന്‍ എന്നിവര്‍ അറസ്റ്റിലായി.
ഇന്നലെ രാത്രി ഒമ്പതരയോടെ താഴെ മുട്ടിലിൽ ആണ് സംഭവം. പരുക്കേറ്റ ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും മാറാൻ കാരണം ബസ് ആണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.