വോട്ടുകവല വയനാട്ടിലാണ്. സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം വന്നപ്പോള്‍ ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ഉള്ള ജില്ലയാണ്. ചെറിയ ജില്ലയാണ്. സ്ഥാനാര്‍ഥികളുടെ എണ്ണം കുറവാണെന്ന് കരുതി വിഷയങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ആവേശത്തിനും വാശിയ്ക്കും വീറിനും ഒരു കുറവുമില്ല. വയനാട്ടുകാര്‍ക്ക് പ്രത്യേകമായി പ്രധാനപ്പെട്ട പല വിഷയങ്ങളും സംസാരിക്കാനുള്ള ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. വയനാട് തീരുമാനമെടുത്തോ? എന്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്? അവരെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.