ചുട്ടുപൊള്ളുന്ന വെയിലിൽ വയനാട്ടിലെ കരിഞ്ഞുണങ്ങുന്ന മലനിരകൾക്കിടയിൽ പ്രകൃതി ഒരുക്കിയ ഒരു മനോഹര കാഴ്ചയുണ്ട്. വിഷുവിന് മുന്നേ എത്തിയ കണിക്കൊന്നകൾ തീർക്കുന്ന സ്വർണക്കാഴ്ച

പുലർച്ചെ ചുരം കയറിച്ചെല്ലുന്ന തണുപ്പിന് അധികം ആയുസില്ല. കാലാവസ്ഥയുടെ ഗതിമാറുന്നതോടെ ഇടം പിടിക്കുന്ന കനത്തവെയിലിൻ കാടും മേടും വെന്തുരുകും. അതിനുള്ളിലാണ് കണിക്കൊന്നകൾ ഒരുക്കുന്ന കാഴ്ചയുടെ വിസ്മയച്ചെപ്പ്.

പ്രകൃതി തുന്നിയ ഈ സ്വർണ്ണനൂലിഴകൾ വെറുമൊരു കാഴ്ചയല്ല; സഞ്ചാരികൾക്ക് കാടിൻറെ സ്നേഹസമ്മാനമാണ്, വരാനിരിക്കുന്ന വിഷുക്കാലത്തിന്‍റെ  മധുരമുള്ള ഓർമപ്പെടുത്തലാണ്

ENGLISH SUMMARY:

Wayanad's dry season beauty is highlighted by the blooming kani konna flowers, offering a golden spectacle amidst the parched hills before Vishu. These golden threads woven by nature are not just a sight but a gift from the forest and a sweet reminder of the upcoming Vishu season.