പാചക വാതകം ഇല്ലെങ്കിലും യാതൊരു ടെൻഷനും ഇല്ലാത്ത ഒരു ഹോട്ടലുണ്ട് വയനാട് നടവയലിൽ. കാരണം ഈ കാലത്തും വിറകടുപ്പിൽ മാത്രമാണ് സഹദേവൻ ചേട്ടന്റെ കടയിൽ ഭക്ഷണം പാകം ചെയ്യുന്നത്.
ഈ വിറകടുപ്പിലെ കനലുകൾ അണയാറില്ല. തീയും പുകയുമേറ്റ് പലപ്പോഴും കണ്ണു നീറി ഇരിക്കാറുണ്ടെങ്കിലും LPG യിലേക്ക് പോകാൻ ഇതുവരെ മനസ് വന്നിട്ടില്ല സഹദേവൻ ചേട്ടന്. പാചകവാതകം കിട്ടാക്കനിയായി പല ഹോട്ടലുകളും പൂട്ടിയപ്പോഴും അതൊന്നും ഇവിടെ ബാധിച്ചിട്ടേ ഇല്ല.
സഹദേവേട്ടന്റെ പ്രിയതമ എലിസബത്ത് ചേച്ചി മത്തി പൊരിച്ചെടുക്കുന്നതിന്റെ തിരക്കിലാണ്. നല്ല ഉഗ്രൻ മസാല പുരട്ടിയ മത്തി വിറകടുപ്പിൽ പാകം ചെയ്ത് എടുത്തലുണ്ടല്ലോ. ഒഹ്, പിന്നെ ഒന്നും പറയണ്ട.