ഉല്ലാസയാത്ര ദുരിതയാത്രയായതിന്‍റെ സങ്കടത്തിലാണ് ഗവിക്ക് പോയി വനത്തില്‍ കുടുങ്ങിയ യാത്രക്കാര്‍. ചടയമംഗലത്ത് നിന്ന് KSRTCപാക്കേജില്‍ ഗവിക്ക് പോയ 38അംഗസംഘമാണ് ബസ് കേടായി മണിക്കൂറുകളോളം വനത്തില്‍ കുടുങ്ങിയത്. അവസാനം പത്തനംതിട്ടയില്‍ എത്തിയ ശേഷമാണ് എല്ലാവര്‍ക്കും ഭക്ഷണംപോലും കിട്ടിയത്.
തമ്മില്‍ പരിചയമില്ലാത്ത യാത്രക്കാരാണ് ഭൂരിപക്ഷവും. അടവി കുട്ടവഞ്ചി സവാരി കണ്ട് യാത്ര മൂഴിയാറില്‍ വനത്തില്‍ എത്തിയപ്പോഴാണ് ബസ് കേടായത്.ഉടന്‍ ബസ് എത്തുമെന്ന കാത്തിരിപ്പ് നാലു മണിക്കൂര്‍ നീണ്ടു.ഒടുവില്‍ എത്തിയ ബസും തകരാര്‍ പെരുമഴയും ആനയുടെ ചിന്നംവിളിയും.
ഉല്ലാസയാത്രാ ബസിലെ കണ്ടക്ടര്‍ കവിതയ്ക്ക് ഇത് ആദ്യഅനുഭവം ആയിരുന്നു.യാത്രക്കാര്‍ പക്ഷെ സഹകരിച്ചു കെ.എസ്.ആര്‍ടിസി ഉത്തരവാദിത്തം കാണിച്ചില്ലെന്നു വിമര്‍ശിക്കുന്നവരുണ്ട്.അടച്ചാക്ഷേപിക്കാന്‍ ഇല്ലെന്ന് പറയുന്നവരും ഉണ്ട്. ആഗ്രഹിച്ചു പോയ യാത്രയാണ് മുടങ്ങിയത്.ഈയാത്ര ഓര്‍ക്കുമ്പോള്‍ ഭയമാണെങ്കിലും വീണ്ടും ഗവിക്കു പോകണമെന്നാണ് യാത്രക്കാരുടെ ആഗ്രഹം.നഷ്ടപ്പെട്ട യാത്രക്ക് പകരമെന്തെന്ന് കെ.എസ്ആര്‍ടിസി പറഞ്ഞിട്ടില്ല