k-b-ganesh-kumar-ksrtc-finance

കെഎസ്ആർടിസിയുടെ വികസന പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുന്ന കാര്യത്തിൽ ധനകാര്യവകുപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ധനകാര്യവകുപ്പ് പൈസയുടെ കാര്യത്തിൽ അല്പം 'ദാരിദ്ര്യം' കാണിക്കുന്നതായാണ് മന്ത്രി പറഞ്ഞു. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനവകുപ്പിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക നിയന്ത്രണം കാരണം പുതിയ വണ്ടികൾ ഓർഡർ ചെയ്യുന്നതിലും അവ എത്തിക്കുന്നതിലും വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിക്കുന്നുണ്ടെങ്കിലും വൻകിട വികസന പദ്ധതികൾക്ക് സർക്കാർ സഹായം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അടിയന്തര ആവശ്യങ്ങൾക്കായി 6 കോടി രൂപ നൽകാമെന്ന് ധനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

KSRTC Kerala faces financial hurdles as the Transport Minister criticizes the Finance Department's strict controls. These restrictions are impacting the procurement of new vehicles and the implementation of development projects.