youth-injured-after-ksrtc-bus-runs-over-legs-in-palode

തിരുവനന്തപുരം പാലോട് ഇളവട്ടത്തിന് സമീപം കെഎസ്ആര്‍ടിസി ബസിന്‍റെ ചക്രങ്ങള്‍ യുവാവിന്‍റെ കാലിലൂടെ കയറിയിറങ്ങി. ഇരുചക്രവാഹന യാത്രികനായ നന്ദിയോട് ആലുംമൂട് സ്വദേശി നിഖിലിനാണ് സാരമായി പരുക്കേറ്റത്. നിഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലോട് ഭാഗത്ത് നിന്നും നെടുമങ്ങാട്ടേക്ക് സഞ്ചരിക്കുകയായിരുന്ന നിഖിലിന്‍റെ വാഹനത്തിന് പിന്നാലെ നെടുമങ്ങാട് സ്റ്റേഷനിലെ പൊലീസ് ജീപ്പുമുണ്ടായിരുന്നു. ജീപ്പ് ബ്രേക്കിടുന്നതിനിടെ ജീപ്പില്‍ തട്ടാതിരിക്കാന്‍ നിഖില്‍ വാഹനം വെട്ടിക്കുന്നതിനിടയില്‍ ബസിന്‍റെ അടിയില്‍പ്പെടുകയായിരുന്നുവെന്നാണ്  നിഗമനം. നിഖിലിന്‍റെ വാഹനം ജീപ്പില്‍ തട്ടിയെന്ന നാട്ടുകാരുടെ ആക്ഷേപം നെടുമങ്ങാട് പൊലീസ് നിഷേധിച്ചു. പാലോട് പൊലീസ് കേസെടുത്തു.