കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടർ കെബി ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയതില്‍ പങ്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ചിത്രം ഉയര്‍ത്തിയത് സ്വകാര്യ വ്യക്തികളാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
സംഭവത്തില്‍ ബോര്‍ഡിനോ ഉപദേശക സമിതിക്കോ പങ്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ് കൊല്ലം അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന കൊല്ലം പൂരത്തിലാണ് ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയത്. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ആർഎസ്എസ് സ്ഥാപകൻ ഡോക്ടർ കെബി ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്. കുടമാറ്റത്തിലാണ് നവോത്ഥാന നായകരുടെ ചിത്രങ്ങളോടൊപ്പം ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർന്നത്.
ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസും ഡിവൈഎഫ്െഎയും പരാതി നൽകിയിരുന്നു. സംഭവം വിവാദമായതോടെയാണ് ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തിയത്. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ദശാബ്ദങ്ങളായി ആശ്രാമം മൈതാനത്ത് നടക്കുന്നതാണ് കൊല്ലം പൂരം.